ആയിരം രൂപയ്ക്ക് വേണ്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം; നാല് പ്രതികള്‍ റിമാന്‍ഡില്‍

എറണാകുളം പനങ്ങാട് പതിനഞ്ചുവയസുകാരന് ക്രൂര മര്‍ദനം. കുമ്പളത്താണ് സംഭവം. വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി രണ്ട് സ്ഥലങ്ങളിലെത്തിച്ച് മര്‍ദിക്കുകയായിരുന്നു, ആയിരം രൂപയ്ക്ക് വേണ്ടിയായിരുന്നു ക്രൂര മര്‍ദനം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

also read- മരുന്നിന്റെ ലഭ്യത കുറഞ്ഞു; മണിപ്പൂരില്‍ എച്ച്‌ഐവി ബാധിതര്‍ ദുരിതത്തില്‍

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആദിത്യന്‍, ആശിര്‍വാദ്, ആഷ്‌ലി ആന്റണി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ പ്രായപൂര്‍ത്തിയാകാത്ത ഒരാളെക്കൂടി കേസില്‍ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആയിരം രൂപ ആവശ്യപ്പെട്ട് പതിനഞ്ചുകാരനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ പ്രതികള്‍ കുമ്പളം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും നെട്ടൂര്‍ ശിവക്ഷേത്രത്തിന് സമീപവുമെത്തിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വടി ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥിയെ നാലംഗ സംഘം മര്‍ദിച്ച് അവശനാക്കിയത്. വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

also read- റെസ്ലിംഗ് താരം ബ്രേ വയറ്റ് അന്തരിച്ചു: കരിയറിലേക്ക് തിരിച്ചുവരവിനൊരുങ്ങുമ്പോ‍ഴാണ് വിയോഗം

കേസിലെ പ്രതിയായ ആദിത്യനെതിരെ മുന്‍പും കേസുകളുള്ളതായി പൊലീസ് പറഞ്ഞു. നരഹത്യാശ്രമം, മോഷണം, പോക്‌സോ, കാപ്പ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ മുന്‍പ് കേസെടുത്തിട്ടുള്ളത്. കേസിലെ മറ്റൊരു പ്രതിയായ ആഷ്‌ലി ആന്റണിക്കെതിരെ മോഷണക്കേസുകളുള്ളതായും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News