ജുവനൈൽ ഹോമിൽ നിന്നും യുപി സ്വദേശി അടക്കം 4 പേർ ചാടിപ്പോയി

കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ നിന്നും പതിനേഴ് വയസുള്ള 4 കുട്ടികളെ കാണാതായി. ചേവായൂര്‍ ബോയ്‌സ് ഹോമില്‍നിന്നാണ് വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടികള്‍ കടന്നുകളഞ്ഞത്. കാണാതായ നാലുകുട്ടികളില്‍ ഒരാള്‍ യുപി സ്വദേശിയാണ്. മറ്റ് മൂന്നുപേരും കേരളത്തില്‍നിന്നുള്ളവരാണ്. ജുവനൈൽ അധികൃതരുടെ പരാതിയില്‍ ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read: തൊപ്പി വിവാദം; പല വൃത്തികേടുകളും ഇവിടെ കാണിക്കുന്നുണ്ട്; സ്‌കൂളുകളിൽ ബോധവത്ക്കരണം നടത്തുമെന്ന് വി ശിവൻകുട്ടി

ശനിയാഴ്ച രാവിലെയാണ് കുട്ടികളെ ശ്രദ്ധയില്‍പ്പെട്ടതെന്ന് ബാലമന്ദിരം അധികൃതര്‍ അറിയിച്ചു. ഹോസ്റ്റലിലെ ശുചിമുറിയുടെ ഗ്രില്‍ പൊളിച്ചാണ് കുട്ടികള്‍ പുറത്ത് കടന്നത് എന്നാണ് പ്രാഥമീക നിഗമനം. ഡിസിപിയുടേയും മെഡിക്കല്‍ കോളേജ് എസിപിയുടേയും നേതൃത്വത്തിലാണ് കുട്ടികൾക്കായുള്ള അന്വേഷണം നടക്കുന്നത്. ഇവർ പോകാന്‍ സാധ്യതയുള്ള സ്വകാര്യ ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ‘ അന്വേഷണം നടത്തുന്നത്.

Also Read: തൊപ്പിയെ പൊലീസ് പൂട്ടരുത്; പകരം എന്ത് ചെയ്യണമെന്ന നിർദേശവുമായി മുരളി തുമ്മാരുകുടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News