കാറിനുള്ളില്‍ കളിക്കുന്നതിനിടെ ഡോര്‍ ലോക്കായി; സഹോദരങ്ങളായ നാല് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

children death

സഹോദരങ്ങളായ നാല് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. കാറിനുള്ളില്‍ കുടുങ്ങിയ കുട്ടികളാണ് ശ്വാസം മുട്ടി മരിച്ചത്. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ രന്ധിയ ഗ്രാമത്തില്‍ കര്‍ഷകത്തൊഴിലാളികളുടെ നാലു കുട്ടികളാണ് ശനിയാഴ്ച മരിച്ചത്.

സുനിത (7), സാവിത്രി (4), കാര്‍ത്തിക് (2), വിഷ്ണു (5) എന്നീ കുട്ടികളാണ് മരിച്ചത്. മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ നിന്നുള്ള സോബിയ ഭായ് മച്ചാറും ഭാര്യയും ഏഴു മക്കളും ജോലിക്കായിട്ടാണ് രന്ധിയയില്‍ താമസിച്ചിരുന്നത്.

Also Read : ചോരക്കൊതി മാറാതെ ഇസ്രയേല്‍; നവജാതശിശുക്കളുള്‍പ്പെടുന്ന ആശുപത്രിക്ക് നേരെ വീണ്ടും ആക്രമണം

കുട്ടികള്‍ കളിക്കാനായി ഭൂവുടമയുടെ കാറില്‍ കയറിയപ്പോള്‍ അബദ്ധത്തില്‍ പൂട്ടുവീഴുകയായിരുന്നു. കാര്‍ ലോക്കായതോടെ ഇവര്‍ ഉള്ളില്‍ കുടുങ്ങുകയായിരുന്നു.

രാവിലെ ഭൂവുടമ ഭരത് മന്ദാനിക്കൊപ്പം ദമ്പതികള്‍ പണിക്കായി കൃഷിസ്ഥലത്തേക്ക് പോയപ്പോഴായിരുന്നു സംഭവം. വൈകിട്ട് ദമ്പതികള്‍ ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോഴാണ് കുട്ടികളുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News