രാജസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല

രാജസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റി. അജ്മീറിനു സമീപമാണ് അപകടം നടന്നത്. നാല് കോച്ചുകള്‍ പാളം തെറ്റിയതായിട്ടാണ് റിപ്പോര്‍ട്ട്.സബര്‍മതി-ആഗ്ര കാന്റില്‍ നിന്ന് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പട്ടത്.സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജസ്ഥാനിലെ അജ്മീറിലെ മദാർ റെയിൽവേ സ്റ്റേഷന് സമീപമാണ് സൂപ്പർഫാസ്റ്റ് ട്രെയിനിൻ്റെ നാല് കോച്ചുകളും എൻജിനുമാണ് പാളം തെറ്റിയത്.

ALSO READ: ലഹരി പാർട്ടിയിൽ പാമ്പിൻവിഷം; ബിഗ്‌ബോസ് താരം പിടിയിൽ

സബർമതി-ആഗ്ര സൂപ്പർഫാസ്റ്റ് ട്രെയിനിൻ്റെ എൻജിനും നാലു കോച്ചുകളും പാളം തെറ്റി. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി.സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.പു ലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നതെന്ന് യാത്രക്കാർ പറഞ്ഞു.

ആർപിഎഫ്, ജിആർപി, എഡിആർഎം എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള രക്ഷാസംഘങ്ങളും സ്ഥലത്തുണ്ട്. പാളം തെറ്റിയ കോച്ചുകളും എഞ്ചിനും പഴയപടിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ALSO READ: വൻ സാമ്പത്തിക ലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്നു; തട്ടിപ്പിനെതിരെ മുന്നറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News