തൃശൂരിൽ നാല് പശുക്കൾ വൈദ്യുതാഘാതമേറ്റ് ചത്തു

തൃശൂർ ചേർപ്പ് പടിഞ്ഞാട്ടുമുറിയിൽ നാല് പശുക്കൾ വൈദ്യുതാഘാതമേറ്റ് ചത്തു. വല്ലച്ചിറക്കാരൻ തോമസിൻ്റെ വീട്ടിലെ അഞ്ച് പശുക്കളിൽ നാലെണ്ണമാണ് തൊഴുത്തിലെ വൈദ്യുത കണക്ഷനിൽ നിന്നും വൈദ്യുതാഘാതമേറ്റ് ചത്തത്. രാവിലെ പാൽ കറക്കുന്നതിനിടെ പശുക്കൾ വൈദ്യുതാഘാതമേറ്റ് തോമസിൻ്റെ മേലേക്ക് വീഴുകയായിരുന്നു.

ALSO READ:അന്വേഷണത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് തടയണം; പരാതിയുമായി മഹുവ മൊയ്ത്ര

വീഴ്ചക്കിടയിൽ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ പശുക്കളുടെ ഇടയിൽപ്പെട്ട തോമസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവമറിഞ്ഞ് സി സി മുകുന്ദൻ എംഎൽഎ യും മറ്റ് ജനപ്രതിനിധികളും മൃഗസംരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷീര വികസന വകുപ്പുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്ന് ധനസഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സി സി മുകുന്ദൻ എംഎൽ എ അറിയിച്ചു.

ALSO READ: മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട്; ഒരു കുടുബത്തിലെ നാലു കുട്ടികള്‍ വെന്തുമരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News