സിനിമാ സ്റ്റൈലിൽ കാറിന് കുറുകെ ടിപ്പർ നിർത്തിയിട്ടു; കഞ്ചിക്കോട് ദേശീയപാതയിൽ 4 കോടി രൂപ കൊള്ളയടിച്ചു

കഞ്ചിക്കോട് ദേശീയപാതയിൽ വൻ കവർച്ച. കാർ തടഞ്ഞ് നി‍ര്‍ത്തി നാലര കോടി കവർന്നതായാണ് പരാതി. മേലാറ്റൂർ സ്വദേശികളായ ഇവ്നു വഹ, മുഹമ്മദ് ഷാഫി, മുഹമ്മദ് ആസിഫ് എന്നിവരാണ് പാലക്കാട് കസബ പൊലീസിൽ കവ‍ര്‍ച്ചയെ കുറിച്ച് പരാതി നൽകിയത്. കഞ്ചിക്കോട്ട് വെച്ച് സിനിമാ സ്റ്റൈലിൽ കാറിന് കുറുകെ ടിപ്പർ നിർത്തിയിട്ട് തടഞ്ഞാണ് ഒരു സംഘം കവർച്ച നടത്തിയത്. ടിപ്പറിനൊപ്പം രണ്ട് കാറുകളിലെത്തിയ 15 അംഗ സംഘമാണ് കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് പണം തട്ടിയെടുത്തതെന്നാണ് പരാതിയിലുള്ളത്. കവർച്ചയ്ക്ക് പിന്നിൽ ദേശീയ പാത കേന്ദ്രീകരിച്ചുള്ള സംഘമെന്ന് പൊലീസിന്റെ നിഗമനം.

Also Read: ‘നുഴഞ്ഞു കയറ്റം തടയേണ്ടത് കേന്ദ്രം’: ആലുവ കൊലപാതകത്തിൽ മതം കലർത്തി വിവാദമുണ്ടാക്കാൻ ശ്രമിച്ച സുരേന്ദ്രനെ തേച്ചോടിച്ച് വി വസീഫ്

അതേസമയം, വ്യാപാരികളുടെ പരാതിയിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നതെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Also Read: പെൺകുട്ടിയെ സ്‌കൂളിൽ നിന്ന് വരവേ തട്ടികൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ചു; ശിക്ഷവിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News