വീടിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന രാസനിര്‍മ്മാണശാലയില്‍ ഉഗ്രസ്‌ഫോടനം, 4 പേര്‍ കൊല്ലപ്പെട്ടു

വീടിനുള്ളില്‍ ഉഗ്രസ്‌ഫോടനം, 4 പേര്‍ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശില്‍ വീടിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന രാസനിര്‍മ്മാണശാലയില്‍ നടന്ന പൊട്ടിത്തെറിയില്‍ 4 മരണം. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ് സംഭവം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കൃഷിയിടത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍ വെള്ളിയാഴ്ചയാണ് സ്‌ഫോടനമുണ്ടായത്.

ഇതുവരെ നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു. അഭിഷേക്(20), റായിസ്(40), അഹദ്(5), വിനോദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കൂടുതല്‍ പേര്‍ മരണപ്പെട്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണ്. തകര്‍ന്ന വീട്ടില്‍ നിന്നും പൊട്ടിത്തെറിച്ച സിലിണ്ടറിന്റെ കക്ഷണങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് ടീമും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പൊട്ടിത്തെറിക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. വളരെ ശക്തിയേറിയ സ്‌ഫോടനമാണ് ഇവിടെ നടന്നത്. പൊട്ടിത്തെറിയിടെ ശബ്ദം രണ്ടുകിലോമീറ്റര്‍ അകലെവരെ കേട്ടിരുന്നു.

സിലിണ്ടര്‍ പൊട്ടിതെറിച്ച് വീടുതകര്‍ന്നുവെന്ന ഫോണ്‍കോള്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പൊലീസിന് ലഭിക്കുന്നത്. കോട്‌വാലി നഗര്‍ ഏരിയില്‍ നിന്നാണ് ഫോണ്‍കോള്‍ ലഭിച്ചതെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News