ആന്ധ്രപ്രദേശില്‍ പാസഞ്ചര്‍ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചുകയറി മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

ആന്ധ്രപ്രദേശില്‍ പാസഞ്ചര്‍ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചുകയറി മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. വിശാഖപട്ടണത്ത് നിന്ന് റായഗഢയിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 10പേർക്ക് പരുക്കേറ്റിട്ടുണ്ട്.

Also Read : കളമശ്ശേരി സ്ഫോടനം: വിഷാംശം ഉള്ളവര്‍ അതിങ്ങനെ ചീറ്റി കൊണ്ടിരിക്കും, കേന്ദ്രമന്ത്രിയുടെ നിലപാടിനൊപ്പമല്ല കേരളമെന്ന് മുഖ്യമന്ത്രി

വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രാദേശിക ഭരണകൂടം ദേശീയ ദുരന്ത നിവാരണ സേനയെ വിവരം അറിയിച്ചിട്ടുണ്ട്.

Also Read : കളമശ്ശേരി സ്ഫോടനം; പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും; മന്ത്രി പി രാജീവ്

അപകടത്തിൽ മരിച്ചവർക്ക് ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. അപകടം നടന്ന സ്ഥലത്ത് വേഗത്തിൽ ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാനും പരിക്കേറ്റവർക്ക് ഉടനടി വെെദ്യസഹായം ഉറപ്പാക്കാനും മുഖ്യമന്ത്രി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News