മുംബൈയിൽ ദുരിതപ്പെയ്ത്ത്; കനത്ത മഴയിൽ നാല് മരണം

Mumbai

മുംബൈയിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ 4 മരണം. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ റോഡ് റെയിൽ ഗതാഗതം തടസ്സപ്പെട്ടു. മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രി ആദിത്യ താക്കറെ. മുംബൈ മുങ്ങിയതിന് കാരണം നഗരസഭയുടെ കെടുകാര്യസ്ഥതയും അഴിമതിയാണെന്നും താക്കറെ ആരോപിച്ചു. മുംബൈയിൽ കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ വിവിധയിടങ്ങളിലുണ്ടായ അപകടങ്ങളിൽ നാലുപേർ മരിച്ചു. അന്ധേരിയിൽ 45-കാരി ഓവുചാലിൽ വീണ് മരിച്ച സംഭവത്തിൽ ബി എം സി അന്വേഷണത്തിന് ഉത്തരവിട്ടു.

Also Read: തൊഴില്‍ വിസയില്‍ റിയാദിലെത്തിയത് 7 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇതുവരെ നാട്ടില്‍ പോയിട്ടില്ല; ഒടുവില്‍ മടങ്ങുന്നത് ചേതനയറ്റ ശരീരമായി

താനെ ജില്ലയിൽ ഇടിമിന്നലേറ്റാണ് മൂന്ന് പേരുടെ മരണം റിപ്പോർട്ട് ചെയ്തത്. കൂടാതെ റായ്ഗഡ് ജില്ലയിലെ ഖൊപ്പോളിയിൽ വെള്ളച്ചാട്ടത്തിൽ 22-കാരി മുങ്ങിമരിച്ച സംഭവവും റിപ്പോർട്ട് ചെയ്തു. കനത്ത മഴ പ്രതീക്ഷിച്ചതിനെത്തുടർന്ന് ബി.എം.സി. നഗരത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. മുംബൈ താനെ പുണെ മേഖലകളിൽ കനത്ത മഴയാണ് കഴിഞ്ഞ രണ്ടു ദിവസമായി ലഭിച്ചത്. മുംബൈയിലുണ്ടായ വെള്ളപ്പൊക്കത്തിന് മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രി ആദിത്യ താക്കറെ രംഗത്തെത്തി. സർക്കാർ സംവിധാനങ്ങളുടെ കനത്ത പരാജയം ചൂണ്ടിക്കാട്ടി മുംബൈ മുങ്ങിയതിന് കാരണം നഗരസഭയുടെ കെടുകാര്യസ്ഥതയും അഴിമതിയാണെന്നും ആരോപിച്ചു.

Also Read: കൃത്യമായ അന്വേഷണത്തിൽ മാത്രമേ നടപടി എടുക്കാൻ കഴിയൂ; എംഎൽഎ വിളിച്ചുപറഞ്ഞത് കഴിയില്ല: മന്ത്രി ആർ ബിന്ദു

മുംബൈയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ജനങ്ങൾക്ക് ആശ്വാസം പകരാനുള്ള സംവിധാനങ്ങൾ ഇല്ലെന്നും താക്കറെ ആരോപിച്ചു. അതെ സമയം കനത്തമഴയെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുണെ സന്ദർശനം റദ്ദാക്കി. പുണെയിലെ സ്വാർഗേറ്റിലേക്കുള്ള മെട്രോ ലൈൻ ഫ്ളാഗ് ഓഫ് ചെയ്യുകയും 22,600 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കംകുറിക്കുകയുംചെയ്യുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News