തണുപ്പകറ്റാൻ കൽക്കരി കത്തിച്ചു; ദില്ലിയിൽ പുക ശ്വസിച്ച് നാല് മരണം

ദില്ലിയിൽ പുക ശ്വസിച്ച് 4 മരണം. തണുപ്പകറ്റാൻ കൽക്കരി കത്തിച്ചതിനെ തുടർന്ന് പുക ശ്വസിച്ച്സി ആണ് മരണം സംഭവിച്ചത്. ദില്ലി അലിപൂരിലാണ് സംഭവം. രണ്ടു കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്.

ALSO READ: ഇവന് പ്രത്യേക കഴിവ് ഈശ്വരൻ കൊടുത്തിട്ടുണ്ടെന്ന് അന്ന് മനസിലായി, മത്സരിച്ചിടത്ത് നിന്നെല്ലാം സമ്മാനവും കിട്ടിയിട്ടുണ്ട്; ഗിന്നസ് പക്രുവിനെ കുറിച്ച് അമ്മ അംബുജാക്ഷി പറയുന്നു

അതേസമയം ദില്ലിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് ശൈത്യമാണ്. 3 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില. അതിശൈത്യം കണക്കിലെടുത്ത് ദില്ലിയിലും പഞ്ചാബിലും ഹരിയാനയിലും റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചില മേഖലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. ദില്ലിയിൽ നിന്ന് പുറപ്പെടേണ്ടതും എത്തി ചെരേണ്ടതുമായ 60 ഓളം ട്രെയിനുകൾ വൈകിയോടുകയാണ്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിക്ക് പുറപ്പെടേണ്ട കേരള എക്സ്പ്രസ്സ്‌ ഇന്ന് രാവിലെ 12 മണിക്കൂർ വൈകി സർവീസ് ആരംഭിക്കും. മൂടൽ മഞ്ഞ് വിമാന സെർവീസുകളെയും റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.

ALSO READ: കൊല്ലത്ത് സാനിറ്ററി കടയിൽ വൻ തീപിടുത്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News