ശ്രീനഗറിൽ ത്സലം നദിയിൽ യാത്രാ ബോട്ട് മുങ്ങി നാലു മരണം

ജമ്മു കശ്മീരിലെ ശ്രീനഗറിൽ ത്സലം നദിയിൽ യാത്രാ ബോട്ട് മുങ്ങി നാലു മരണം. ഏഴുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. 20 പേർ ബോട്ടിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. സ്കൂൾ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടവരിൽ കൂടുതൽ എന്നാണ് സൂചന. നിരവധിപ്പേരെ കാണാനില്ല. നദിക്ക്‌ കുറുകെ സർവീസ് നടത്തുന്ന യാത്ര ബോട്ടാണ് മുങ്ങിയത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കനത്ത മഴയെ തുടർന്ന് നദിയിൽ ജലനിരപ്പും കുത്തൊഴുക്കും ഉയർന്നിരിക്കുകയാണ്.

Also Read: “തെറ്റിനെ ന്യായീകരിക്കുകയാണോ എന്ന് സുപ്രീം കോടതി; ന്യായീകരിക്കുകയല്ല, ക്ഷമാപണം നടത്തുകയാണെന്ന് ബാബ രാംദേവ്’: കോടതിയിൽ നാടകീയ രംഗങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News