ഉത്തര്‍ പ്രദേശില്‍ യുവതിയും മൂന്ന് മക്കളും വെടിയേറ്റ് മരിച്ച നിലയിൽ; മണിക്കൂറുകള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ മൃതദേഹം ലഭിച്ചു

up-police

ഉത്തർ പ്രദേശിലെ വാരാണസിയിൽ യുവതിയെയും മൂന്ന് മക്കളെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മണിക്കൂറുകള്‍ക്ക് ശേഷം കുടുംബനാഥനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഭദൈനി പ്രദേശത്താണ് സംഭവം.

രാജേന്ദ്ര ഗുപ്ത, ഭാര്യ നിതു (45), മക്കളായ നവേന്ദ്ര (25), ഗൗരംഗി (16), ശുഭേന്ദ്ര ഗുപ്ത (15) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. യുവതിയുടെയും മക്കളുടെയും മൃതദേഹങ്ങൾ വീട്ടുജോലിക്കാരിയാണ് ആദ്യം കണ്ടത്. തന്റെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം രാജേന്ദ്ര സ്വയം വെടിവച്ചതായാണ് പൊലീസ് സംശയിക്കുന്നത്.

Read Also: സ്റ്റേജ് ഷോക്കിടെ ലൈവായി കോഴിയെ കൊന്ന് ചോര കുടിച്ചു; അരുണാചലിൽ ആർട്ടിസ്റ്റിനെതിരെ കേസ്

കുടുംബ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സമീപത്തെ വയോധിക പറഞ്ഞതായി പൊലീസ് അറിയിച്ചു. രാജേന്ദ്ര ഗുപ്ത ഒന്നിലധികം കൊലപാതക കേസുകളില്‍ പ്രതിയാണ്. നിലവിൽ ജാമ്യത്തിലായിരുന്നു. ഉറങ്ങുമ്പോൾ വെടിവെച്ചതെന്നാണ് മൃതദേഹങ്ങളുടെ അവസ്ഥ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News