എയർ ഇന്ത്യ സമരം; തിരുവനന്തപുരം വിമാനത്താവളത്തിൽ നാല് വിമാനങ്ങൾ റദ്ദാക്കി

എയർ ഇന്ത്യ സമരത്തെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നാല് വിമാനങ്ങൾ റദ്ദാക്കി. മസ്ക്കറ്റ്, ഷാർജ, ദുബായ്, അബുദാബി സർവീസുകളാണ് റദ്ദാക്കിയത്. കൊച്ചിയിൽ ഇന്ന് എത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കി. ഷാർജ, മസ്കറ്റ്, ദമാം, ബഹറിൻ എന്നിവിടങ്ങളിൽ നിന്നും എത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്.

ALSO READ: വെസ്റ്റ് നൈൽ പനി; കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

അതേസമയം കണ്ണൂർ വിമാനത്താവളത്തിൽ മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്നാണ് പ്രതിഷേധം. ഷാർജ,മസ്കറ്റ്,അബുദാബി സർവ്വീസുകളാണ് റദ്ദാക്കിയത്. മുന്നറിയിപ്പില്ലാതെയാണ് വിമാനങ്ങൾ റദ്ദാക്കിയെന്ന് യാത്രക്കാർ പറയുന്നു. ജീവനക്കാരുടെ പണിമുടക്കെന്നാണ് എയർഇന്ത്യ എക്സ്പ്രസിന്റെ വിശദീകരണം.

ALSO READ: എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News