തിരുവനന്തപുരം എസ്എംവി സ്‌കൂളില്‍ ഇനി പെണ്‍കുട്ടികളും പഠിക്കും

തിരുവനന്തപുരം എസ്എംവി സ്‌കൂളില്‍ ഇനി പെണ്‍കുട്ടികളും പഠിക്കും. മിക്‌സഡ് ആക്കിയതിന്റെ പ്രഖ്യാപനവും പെണ്‍കുട്ടികള്‍ക്കുള്ള പ്രവേശനോത്സവവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.

Also read- ‘രോഗം ബാധിച്ചിട്ട് 11 ദിവസം’; ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് രചനാ നാരായണന്‍കുട്ടി

എസ്എംവി സ്‌കൂളില്‍ ഇന്ന് നാല് വിദ്യാര്‍ത്ഥിനികളാണ് എത്തിയത്. സ്‌കൂളിലെത്തിയ പെണ്‍കുട്ടികളെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഐഡി കാര്‍ഡ് നല്‍കി സ്വീകരിച്ചു. 1834ല്‍ സ്‌കൂള്‍ സ്ഥാപിതമായതിന് ശേഷം 190 വര്‍ഷം പിന്നിട്ടപ്പോഴാണ് ഇവിടെ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നത്.

Also Read- സെക്യൂരിറ്റി ജീവനക്കാരനെ ഇതരസംസ്ഥാന തൊഴിലാളി തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

ഒരു വര്‍ഷത്തോളം നീണ്ട നടപടിക്രമങ്ങള്‍ക്കു ശേഷമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് എസ്എംവിയില്‍ പെണ്‍കുട്ടികളെയും പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയത്. 5 മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News