ഓണം ബമ്പറിന് നാല് അവകാശികള്‍; 25 കോടി തമിഴ്‌നാട്ടിലേക്ക്

കേരളം അക്ഷമയോടെ കേള്‍ക്കാന്‍ കാതോര്‍ത്തിരുന്ന വാര്‍ത്ത ഒടുവില്‍ വന്നെത്തി. ഇത്തവണത്തെ ഓണം ബംപര്‍ തമിഴ് മണ്ണില്ലെന്നതിന് അവസാനം ഔദ്യോഗിക സ്ഥിരീകരണമായി. അന്നൂര്‍ സ്വദേശി നടരാജനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് നറുക്ക് വീണത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ലോട്ടറി വകുപ്പിന് കൈമാറി

24 മണിക്കൂറിലേറെയായി നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കും വ്യാജ പ്രചാരണങ്ങള്‍ക്കും വിരാമിട്ടാണ് ഓണം ബമ്പറിന്റെ വിജയികളെ കണ്ടെത്താനായത്. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളായ നടരാജനും സുഹൃത്തുക്കള്‍ക്കുമാണ് നറുക്ക് വീണത്. എന്നാല്‍ നടരാജന്‍ ഒഴികെയുള്ളവരുടെ പേര് വെളിപ്പെടുത്തരുതെന്ന അപേക്ഷയാണ് വിജയികള്‍ ലോട്ടറി വകുപ്പിന് മുന്നില്‍ വെച്ചിരിക്കുന്നത്. പാലക്കാട്ടെ ആശുപത്രിയില്‍ കഴിയുന്ന സുഹൃത്തിനെ കണ്ട് മടങ്ങി വരുന്നതിനിടയിലാണ് കോയമ്പത്തൂര്‍ അന്നൂര്‍ സ്വദേശി നടരാജന്‍ വാളയാറില്‍ നിന്ന് ടിക്കറ്റെകളെടുത്തത്. ഭാഗ്യദേവത തുണച്ച വിവരം ഇന്നലെ ഉച്ചയോടെ തന്നെ അറിഞ്ഞെങ്കിലും തിരുവനന്തപുരത്തെത്തി ടിക്കറ്റ് കൈമാറിയ ശേഷമാണ് വിവരം പുറംലോകമറിഞ്ഞത്.

Also Read: അക്കൗണ്ടിലേക്ക് എത്തിയ 9,000 കോടി കണ്ട് ഞെട്ടി ടാക്സി ഡ്രൈവർ; പിന്നീട് സംഭവിച്ചത്

മറ്റ് നടപടികള്‍ കൂടി പൂര്‍ത്തിയാക്കി നാലുപേരുടെയും പേരിലുള്ള ജോയിന്റ അക്കൗണ്ടിലേക്ക് സമ്മാനത്തുക ലോട്ടറി വകുപ്പ് കൈമാറും. നികുതി കഴിഞ്ഞ് കയ്യില്‍ കിട്ടുന്ന തുക തുല്യമായി വീതിച്ചെടുക്കാനാണ് ഈ സുഹൃത്തുക്കളുടെ തീരുമാനം. വാളയാറിലെ ബാവാ ഏജന്‍സിയില്‍ നിന്നാണ് നടരാജന്‍ ടിക്കറ്റെടുത്തത്. ഇത്തവണ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോയതും പാലക്കാട് ജില്ലയില്‍ നിന്നായിരുന്നു. അതേസമയം വിജയികളുടേതെന്ന് അവകാശപ്പെട്ട് ചിലരുടെ വ്യാജ ശബ്ദരേഖയും വിവരങ്ങളും ചില മാധ്യമങ്ങള്‍ ഉള്‍പ്പടെ പ്രചരിപ്പിച്ചിരുന്നു. വിജയികളെ സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലോട്ടറി വകുപ്പ് തന്നെ നല്‍കിയതോടെ ഈ വ്യാജ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചോദ്യം ചെയ്യപ്പെടുകയാണ്.

Also Read: അംഗീകൃതമല്ലാത്ത് ലോണ്‍ ആപ്പ് ചതിക്കുഴിയില്‍ പെട്ടോ? ഉടന്‍ തന്നെ കേരളാ പൊലീസിനെ അറിയിക്കൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News