2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായമായി നല്‍കിയത് 416 കോടി രൂപ.ദേവസ്വം ബോര്‍ഡുകളില്‍ നിന്നും സര്‍ക്കാരിന് ഫണ്ടുകളൊന്നും ലഭിക്കുന്നില്ലെന്നും വിവരാവകാശ രേഖകള്‍. 2011ലെ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ദേവസ്വം ബോര്‍ഡുകള്‍ക്ക് നല്‍കിയത് 88 കോടി രൂപ മാത്രമാണെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു
സംസ്ഥാനത്തെ നാല് ദേവസ്വം ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായമായി നല്‍കിയത് നാനൂറ്റിപതിനാറ് കോടി ആറ് ലക്ഷത്തി ഇരുപത്താറായിരത്തി മുന്നൂറ്റി നാല്‍പത്തെട്ട് രൂപയാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. തിരുവിതാംകൂര്‍, മലബാര്‍, കൊച്ചിന്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകള്‍ക്കാണ് കഴിഞ്ഞ 7 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്രയും തുക സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. പ്രളയവും കോവിഡും തീര്‍ത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ദേവസ്വം ബോര്‍ഡുകള്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ മുടക്കിയിരുന്നില്ല. അതേ സമയം 2011മുതല്‍ 2016 വരെ യുഡിഎഫ് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് നല്‍കിയത് 84 കോടി 44 ലക്ഷം രൂപ മാത്രമാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല.
സംസ്ഥാന സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രങ്ങളിലെ വരുമാനം പിടിച്ചെടുക്കുന്നുവെന്ന് സഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരണം നടത്തിയിരുന്നു. എന്നാല്‍ ഈ വാദവും തെറ്റാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡുകളില്‍ നിന്നും ഒരു ഫണ്ടും സ്വീകരിക്കുന്നില്ലെന്ന് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി പറയുന്നു. പി.വി.കുട്ടന്‍ കോഴിക്കോട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here