2023 ലോകകപ്പിലെ ‘പ്ലയർ ഓഫ് ദ ടൂർണമെന്റ്’ അവാർഡ് സ്വന്തമാക്കുന്ന താരത്തെ നാളെ അറിയാം. ഐസിസി പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയിൽ രോഹിത് ശർമ്മ, വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നീ നാല് ഇന്ത്യൻ താരങ്ങൾ ആണ് ഇടം നേടിയത്. 9 പേരാണ് പട്ടികയിലുള്ളത്.
ALSO READ:ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ യുപി; ആദ്യ കേസ് ലക്‌നൗവില്‍
ടൂർണമെന്റിൽ ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് അങ്ങനെ കളിയുടെ സർവ്വമേഖലയിലും ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തിയ ഒരാളെ നാളെ ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കും. ഒമ്പത് പേരുടെ ചുരുക്കപ്പട്ടിക ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിത് ശർമ്മ, വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരെ കൂടാതെ ഓസ്‌ട്രേലിയൻ താരങ്ങളായ ആദം സാംബ, മാക്സ്‌വെൽ, ന്യൂസിലൻഡ് താരങ്ങളായ മിച്ചൽ, രച്ചിൻ രവീന്ദ്ര, ദക്ഷിണാഫ്രിക്കയുടെ ഡി കോക്ക് എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങൾ.
ALSO READ:എട്ടുവയസുകാരന് വീട്ടുമുറ്റത്ത് വച്ച് പുലിയുടെ ആക്രമണം; 75 തുന്നൽ
വിരാട് കോലിയുടെ അമ്പതാം സെഞ്ച്വറിയും, ഷമി ഏഴ് വിക്കറ്റ് നേട്ടവുമെല്ലാം ഈ ലോകകപ്പിനെ അവിസ്മരണീയമാക്കുന്നു. ഈ ലോകകപ്പിൽ വിരാട് കോഹ്‌ലി ഇതുവരെ 711 റൺസ് നേടിയിട്ടുണ്ട്. ഒരു ലോകകപ്പിൽ 700 റൺസിന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ താരമായി കോഹ്ലി മാറിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here