തൃശൂർ പെരുമ്പിലാവ് ചന്തയിൽ പോത്തിന്റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു

തൃശൂർ പെരുമ്പിലാവ് ചന്തയിൽ പോത്തിന്റെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. പോത്തുകളെ വിൽക്കുന്നതിനും വാങ്ങുന്നതിനുമായി എത്തിയവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടകാമ്പാൽ സ്വദേശി ഷെഫ്ജീർ പോപ്പു, കീക്കര സ്വദേശി റഷീദ് തുടങ്ങിയവർ ചേർന്നാണ് ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ പോത്തിനെ തളച്ചത്.

Also Read: കെഎസ്ഇബി ലോഡ് ഷെഡ്ഡിങ് ആവശ്യപ്പെട്ടിട്ടില്ല; വൈദ്യുതി ഉപയോഗിക്കുന്നതിൽ ജനങ്ങൾ സ്വയം നിയന്ത്രണത്തിലേക്ക് കടക്കണം: മന്ത്രി കെ കൃഷ്ണൻകുട്ടി

ഇന്നു രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പോത്തിനെ കെട്ടിയ കയറുപിടിച്ച് വലിച്ചതോടെ പ്രകോപിതനായ പോത്ത് സംഭവസ്ഥലത്തുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. പത്തിരിപ്പാല സ്വദേശി നാസറിന്റെ പോത്താണ് ആക്രമണം നടത്തിയതെന്ന് പറയുന്നു.

Also Read: നെടുമ്പാശ്ശേരിയില്‍ കെനിയന്‍ പൗരനില്‍ നിന്നും ആറരക്കോടിയുടെ കൊക്കെയ്ന്‍ പിടികൂടിയ സംഭവം; പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News