യുദ്ധക്കൊതി മാറാതെ ഇസ്രയേൽ; വ്യോമാക്രമണത്തിൽ നാല് ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടു

IRAN

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം പൂർത്തിയായതായി ഇസ്രായേൽ അറിയിച്ചു. വ്യോമാക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായും  ഇറാൻ സ്ഥിരീകരിച്ചു.

തലസ്ഥാന നഗരത്തിന് ചുറ്റും നിരവധി ശക്തമായ സ്‌ഫോടനങ്ങൾ കേട്ടതായി ഇറാൻ്റെ സ്റ്റേറ്റ് ടിവിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ സ്‌ഫോടനത്തിൻ്റെ ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.അതേസമയം ഇസ്രയേൽ ഇറാനിൽ വ്യോമാക്രമണം നടത്തുമെന്ന വിവരം വൈറ്റ് ഹൗസിന് മുൻപ് ലഭിച്ചിരുന്നതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ALSO READ; ​​ഗാസയിൽ ജനവാസ കേന്ദ്രത്തിന് നേരെ ഇസ്രയേൽ വ്യോമാക്രമണം; 45 പേർ കൊല്ലപ്പെട്ടു

അഞ്ചാം തലമുറ എഫ്‌ 35 അദിർ ഫൈറ്റർ ജെറ്റുകൾ, എഫ്‌ 15 ഐ അറ്റാക്ക്‌ ജെറ്റുകൾ, എഫ്‌ 16 ഐ ഡിഫൻസ്‌ ജെറ്റുകൾ എന്നിവ ഉപയോ​ഗിച്ച് വൻസന്നാഹത്തോടെയും കൃത്യമായ ആസൂത്രണത്തോടെയുമായിരുന്നു ഇസ്രയേൽ ആക്രമണം.1980 നു ശേഷം ആദ്യമായാണ് ഇസ്രായേൽ സൈന്യം ഇറാനെ പരസ്യമായി ആക്രമിക്കുന്നത്. ആഴ്‌ചകളെടുത്ത്‌, ലക്ഷ്യസ്ഥാനങ്ങൾ കൃത്യമായി തെരഞ്ഞെടുത്ത്‌, ആക്രമണരീതിയടക്കം അമേരിക്കയെ ബോധ്യപ്പെടുത്തിയായിരുന്നു ഇസ്രയേൽ സൈനികനീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News