വാഹനം ഇടിച്ചുകയറി; ബിഹാറില്‍ നാലു കാന്‍വാര്‍ തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം

ബിഹാറിലെ ബാന്‍കാ ജില്ലയില്‍ കഴിഞ്ഞദിവസം രാത്രിയുണ്ടായ അപകടത്തില്‍ നാല് കാന്‍വാര്‍ തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം. അപ്രതീക്ഷമായി തീര്‍ത്ഥാടകര്‍ക്ക് ഇടയിലേക്ക് വാഹനം ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ALSO READ: സംഗീതനിശയ്ക്കിടെ മൊബൈൽ മോഷ്ടിച്ച കേസ്; ദില്ലിയിൽ പിടിയിലായ പ്രതികളെ ഇന്ന് കൊച്ചിയിൽ എത്തിക്കും

സുല്‍ത്താന്‍ഗഞ്ചില്‍ നിന്നും ഗംഗാജലമെടുത്ത് ജസ്ത് ഗൗര്‍നാഥ് മഹാദേവ് ക്ഷേത്രത്തിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് രോക്ഷാകുലരായ നാട്ടുകാര്‍ പൊലീസ് വാഹനം കത്തിച്ചു. എന്നാല്‍ ഉടന്‍ തന്നെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അടക്കം പ്രദേശത്തെത്തി രംഗം ശാന്തമാക്കി.

ALSO READ: രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ നിസാര കാര്യങ്ങള്‍ ചെയ്ത് നോക്കൂ, മുടി കൊഴിച്ചിലും പൊട്ടലും മാറും!

അതേസമയം മറ്റൊരു സംഭവത്തില്‍ വെള്ളിയാഴ്ച രാത്രി യുപിയിലെ സിദ്ധാര്‍ത്ഥ് നഗര്‍ പ്രദേശത്ത് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച സ്വകാര്യ ബസിന്റെ നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് പതിച്ച് രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News