അടൂരിൽ വൻ കഞ്ചാവ് വേട്ട; നാല് കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

അടൂരിൽ വൻ കഞ്ചാവ് വേട്ട. അടൂർ പത്തനാപുരം റൂട്ടിൽ മരിതുമൂട് മങ്ങാട് ആലേപ്പടി ജംങ്ഷനിൽ വെച്ച് മഹീന്ദ്രാ മാക്സിമോ യിൽ കൊണ്ടുവന്ന കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. വാഹനത്തിൽ ഉണ്ടായിരുന്ന പത്തനാപുരം സ്വദേശികളായ സനൂപ് (28) അബു എ (40) എന്നിവർ പിടിയിലായി.

ALSO READ; തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ മര്‍ദ്ദനം

ഇന്ന് വൈകിട്ട് 3 മണിയോടെ ആണ് സംഭവം. എക്സൈസ് സംഘത്തിന്‍റെ വാഹന പരിശോധനക്ക് ഇടയിൽ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് പിടിക്കുകയായിരുന്നു.പത്തനാപുരത്ത് നിന്ന് അടൂർ ഭാഗത്തേക്ക് വരുമ്പോഴാണ് വാഹനം പിടികൂടിയത്. എക്സൈസിനെ കണ്ടപ്പോ കഞ്ചാവ് എടുത്ത് പുറത്തേക്ക് കളഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ചെയ്സ് ചെയ്ത് പിടിക്കുകയായിരുന്നു. ഏഴംകുളം അടൂർ ഭാഗത്ത് വിതരണം ചെയ്യാൻ കൊണ്ടുപോയ കഞ്ചാവാണ് പിടികൂടിയത്.

ALSO READ; കോട്ടയം ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

അടൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അരുൺ അശോക്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പക്ടർ ഹരീഷ് കുമാർ, സിവിൽ ഓഫീസർമാരായ ജിതിൻ, ജോബിൻ, സുരേഷ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News