കൊല്ലം ജില്ലയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് മരണം

കൊല്ലം ജില്ലയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് മരണം. കാവനാടും പരവൂരുമാണ് അപകടം ഉണ്ടായത്. കാവനാട് ആല്‍ത്തറമൂട് ജംഗ്ഷനില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവതിയും യുവാവും മരിച്ചു.

Also Read: കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ ബിജെപിക്കാർ വെട്ടിക്കൊലപ്പെടുത്തി

കാവാലം ചെറുകര സ്വദേശി ശ്രുതി (25), കോഴിക്കോട് നന്മണ്ട സ്വദേശി മുഹമ്മദ് നിഹാല്‍ (25) എന്നിവരാണ് മരിച്ചത്. പരവൂര്‍ പൂതക്കുളത്ത് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഒഴുക്കുപാറ സ്വദേശികളായ രാഹുല്‍ (27),സുധിന്‍ (20) എന്നിവരാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration