ബഹ്‌റൈനിലെ കെട്ടിടത്തില്‍ തീപിടിത്തം; നാല് പേര്‍ മരിച്ചു

ബഹ്‌റൈനിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. അല്‍ ലൂസിയില്‍എട്ട് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് തീ അണച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇരുപതോളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. വിവരം ലഭിച്ചയുടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് തീ അണച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.രക്ഷപ്പെടുത്തിയവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി.

ഏഴ് അഗ്‌നിശമന വാഹനങ്ങളും 48 ജീവനക്കാരും ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തില്‍ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News