മോസ്കൊയിലെ ഷോപ്പിംഗ് മാളിലെ ചൂട് വെള്ള പൈപ്പ് പൊട്ടിത്തെറിച്ചു 4 മരണം

മോസ്കോയിലെ ഒരു ഷോപ്പിംഗ് മാളിൽ ചൂടുവെള്ള പൈപ്പ് പൊട്ടിത്തെറിച്ച് നാലു പേർ മരിച്ചു. കൂടാതെ 10 പേര്‍ക്ക് പൊള്ളലേൽക്കുകയും ചെയ്തു. പടിഞ്ഞാറന്‍ മോസ്‌കോയിലെ വ്രെമേന ഗോഡ എന്നറിയപ്പെടുന്ന മാളിലാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് അടിയന്തര സേവനങ്ങള്‍ നൽകിയിട്ടുണ്ടെന്ന് മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു.

also read : ആരാധകരുടെ മരണത്തിൽ അനുശോചനമറിയിച്ച് നടൻ സൂര്യ

സംഭവത്തിന്റെ പുറത്തുവന്ന വിഡിയോയിൽ കെട്ടിടത്തില്‍ നിന്ന് നീരാവി ഉയരുന്നതായി കാണാം. സംഭവസ്ഥലത്തുണ്ടായ അമോണിയ ചോർച്ചയാണ് ഇതിനു കാരണമെന്ന് സംശയിച്ചിരുന്നു. എന്നാൽ സംശയിച്ചിരുന്നതുപോലെ അമോണിയ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ റഷ്യന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അപകടത്തില്‍ പരുക്കേറ്റ എല്ലാവര്‍ക്കും വൈദ്യസഹായം നല്‍കുന്നുണ്ടെന്ന് മേയര്‍ സോബിയാനിന്‍ പറഞ്ഞു.

2007 ലാണ് ‘വ്രെമേന ഗോഡ’ മാളിന്റെ പ്രവർത്തനം ആരംഭിച്ചത്. ‘ദി സീസൺ’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിൽ ഏകദേശം 150ലധികം സ്റ്റോറുകൾ ഉണ്ട്.

also read :പറന്നകന്ന് നീലക്കിളി; ട്വിറ്ററിന്റെ ലോഗോ മാറി, ഇനി ‘X’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News