സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു; നാല് സൈനികർക്ക് കീർത്തിചക്ര

സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ചുള്ള സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ മന്‍പ്രീത് സിങ് ഉള്‍പ്പെടെ നാല് സൈനികര്‍ക്കാണ് കീര്‍ത്തിചക്ര പുരസ്‌കാരം.

Also read:ഈ 16-ാം നമ്പര്‍ ജഴ്‌സി ഇനിയാര്‍ക്കും നല്‍കില്ല, ഇന്ത്യയുടെ ഇതിഹാസ താരം പി.ആര്‍. ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ അത്യപൂര്‍വ ആദരം.!

2023 സെപ്തംബറില്‍ ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് കേണല്‍ മന്‍പ്രീത് സിങ് കൊല്ലപ്പെട്ടത്.കേണല്‍ മന്‍പ്രീത് സിങ് രാഷ്ട്രീയ റൈഫിള്‍സിന്റെ കമാന്‍ഡിങ് ഓഫീസറായിരുന്നു. മന്‍പ്രീത് സിങ് കൂടാതെ കരസേനയില്‍ നിന്നുള്ള രവികൂമാര്‍ , മേജര്‍ എം നായിഡു എന്നിവര്‍ക്കും കീര്‍ത്തിചക്ര സമ്മാനിക്കും. ദീപക് കുമാറിന് ശൗര്യചക്ര പുരസ്‌കാരവും ലഭിച്ചു.രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News