സംരംഭക വർഷത്തിൽ 4 ലക്ഷം പേർക്ക് തൊഴിൽ, 12000 കോടിയിലധികം നിക്ഷേപം; കേരളത്തിന്റെ വളർച്ച സൂചിപ്പിച്ച് മന്ത്രി പി രാജീവ്

കേരളത്തിൽ സംരംഭക വർഷത്തിൽ 4 ലക്ഷം പേർക്ക് തൊഴിൽ നൽകിയതായി മന്ത്രി പി രാജീവ്. 4,23,101 തൊഴിലുകളാണ് നാളിതുവരെയായി സംരംഭകവർഷത്തിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്നും മന്ത്രി പറഞ്ഞു. രണ്ട് ലക്ഷത്തോളം സംരംഭങ്ങളും 12000 കോടിയിലധികം രൂപയുടെ നിക്ഷേപവും കൊണ്ടുവന്ന പദ്ധതി കേരളത്തിന്റെ സാമ്പത്തികനിലയിൽ തന്നെ മാറ്റം സൃഷ്ടിക്കും വിധത്തിൽ വിപ്ലവകരമായ വളർച്ചയാണ് നേടിയിരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഈക്കാര്യം വ്യക്തമാക്കിയത്.

Also read:അച്ഛന്റെ പ്രായമുള്ളത് കൊണ്ട് ഞാനൊന്നും പറയുന്നില്ല, എന്‍റെ സഹോദരിയെ ഇങ്ങനെ മൂന്നാം കിടയാക്കുന്നത് എന്തിന്? യൂട്യൂബർക്കെതിരെ അഭിരാമി സുരേഷ്

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം;

4 ലക്ഷം പേർക്ക് തൊഴിൽ നൽകിയ മെഗാ പദ്ധതിയായി കേരളത്തിന്റെ സ്വന്തം സംരംഭക വർഷം മാറിയിരിക്കുന്നു. 4,23,101 തൊഴിലുകളാണ് നാളിതുവരെയായി സംരംഭകവർഷത്തിലൂടെ സൃഷ്ടിക്കപ്പെട്ടത്. രണ്ട് ലക്ഷത്തോളം സംരംഭങ്ങളും 12000 കോടിയിലധികം രൂപയുടെ നിക്ഷേപവും കൊണ്ടുവന്ന പദ്ധതി കേരളത്തിന്റെ സാമ്പത്തികനിലയിൽ തന്നെ മാറ്റം സൃഷ്ടിക്കും വിധത്തിൽ വിപ്ലവകരമായ വളർച്ചയാണ് നേടിയിരിക്കുന്നത്. ഒന്നരവർഷം കൊണ്ട് 14 ജില്ലകളിലുമായി ചരിത്രനേട്ടം കൈവരിച്ചിട്ടുള്ള പദ്ധതി കേരളത്തിന്റെ എം.എസ്.എം.ഇ മേഖലയിലെ എല്ലാ റെക്കോഡുകളും ഭേദിച്ച് മുന്നോട്ടുകുതിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News