വഴയില – പഴകുറ്റി നാലുവരിപ്പാതയുടെ റീച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം; നിർമാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു

FOUR LANE ROAD

തിരുവനന്തപുരം വഴയില-പഴകുറ്റി നാലുവരിപ്പാതയുടെ ആദ്യ റീച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കരകുളം മേൽപ്പാലത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. മേൽപ്പാലം സാധമാകുന്നതിലൂടെ വഴയില – നെടുമങ്ങാട് റോഡിലെ ഗതാഗത കുരുക്കിന് വലിയ പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.

ALSO READ; കേരളത്തിലെ ആദ്യത്തെ എംപവർ കോൺഫറൻസിന് തിരുവനന്തപുരത്ത് തുടക്കം

വഴയില മുതൽ കെൽട്രോൺ വരെ 9.5 കിലോ മീറ്റർ റോഡും, നെടുമങ്ങാട് ടൗണിൽ പഴകുറ്റി പെട്രോൾ പമ്പ് ജംഗ്ഷനിൽ നിന്നാരംഭിച്ച് കച്ചേരി നട വഴി 11-ാം കല്ലു വരെയുള്ള റോഡുമാണ് നാലുവരി പാതയിൽ ഉൾപ്പെടുന്നത്. 15 മീറ്റർ ടാറിംഗും സെന്‍റി7ൽ 2 മീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി 2 മീറ്റർ വീതിയിൽ യൂട്ടിലിറ്റി സ്‌പേസും ഉൾപ്പെടെയാണ് 21 മീറ്റർ വീതിയിൽ റോഡ് നിർമിക്കുന്നത്. വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെ , കെൽട്രോൺ ജംഗ്ഷൻ മുതൽ വാളിക്കോട് ജംഗ്ഷൻ വരെ , വാളിക്കോട് പഴകുറ്റി പമ്പ് ജംഗ്ഷൻ മുതൽ കച്ചേരി നട പതിനൊന്നാം കല്ല് വരെ എന്നിങ്ങനെ മൂന്ന് റീച്ചുകളിലായാണ് നിർമാണ പ്രവർത്തനങ്ങൾ. സംസ്ഥാനമൊട്ടാകെ ശ്രദ്ധ ആകർഷിക്കുന്ന പദ്ധതിയായിരിക്കും വഴയില -പഴകുറ്റി നാലുവരി പാത വികസനമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

ALSO READ; മുംബൈ വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി

375 മീറ്റർ നീളമുള്ള കരകുളം മേൽപാലത്തിന് 25 മീറ്ററിന്റെ 15 സ്പാനുകളാണ് ഉളളത്. ഇരുവശങ്ങളിലുമായി 300 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും 3.5 മീറ്റർ വീതിയിൽ സർവീസ് റോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ റീച്ചിൽ പേരൂർക്കട, കരകുളം വില്ലേജുകളിൽ നിന്നായി 7 ഏക്കർ 81 സെന്റ് സ്ഥലവും , രണ്ടാമത്തെ റീച്ചിൽ അരുവിക്കര, കരകുളം, നെടുമങ്ങാട് വില്ലേജുകളിൽ നിന്നായി 11 ഏക്കർ 34 സെൻറ് സ്ഥലവും മൂന്നാം റിച്ചിൽ ആറ് ഏക്കർ 80 സെൻറ് സ്ഥലവുമാണ് ഏറ്റെടുക്കുന്നത്. 58.7 കോടി രൂപയാണ് മേൽപ്പാലത്തിന്‍റെ നിർമാണ ചെലവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration