മുംബൈയിൽ മലയാള ചലച്ചിത്രോത്സവം !!

മുംബൈയിൽ ഏറെ നാളുകൾക്ക് ശേഷമാണ് ഒരേ സമയം നാല് സ്‌ക്രീനുകളിൽ മലയാള ചിത്രങ്ങൾ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നത്. മമ്മൂട്ടിയുടെ ഭ്രമയുഗം, ടോവിനോ തോമസ് നായകനായ അന്വേഷിപ്പിൻ കണ്ടെത്തും, നസ്ലിൻ, മമിത ബൈജു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയ പ്രേമലു എന്നീ ചിത്രങ്ങൾ വിജയകരമായി മുംബൈയിലെ തീയേറ്ററുകളിൽ ഒരേ സമയം പ്രദർശനം തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം സ്‌ക്രീനിലെത്തിയ മഞ്ഞുമ്മൽ ബോയ്‌സിനും മികച്ച പ്രതികരണം ലഭിക്കുന്നത് . ഇതോടെ നഗരത്തിലെ മൾട്ടിപ്ലെക്സുകളിൽ എത്തുന്ന മലയാളി പ്രേക്ഷകർക്ക് ഏതാദ്യം കാണണമെന്ന ആശയക്കുഴപ്പത്തിലാണ്. ഒടിടി ചിത്രങ്ങളിൽ ഒതുങ്ങി കൂടിയിരുന്ന മുംബൈ മലയാളികളെ കൂട്ടത്തോടെ തീയേറ്ററുകളിലെത്തിച്ച ദിവസങ്ങളാണ് കടന്നു പോയത്.

Also Read: “ആ ചെറ്യേ സ്പാനർ ഇങ്ങെടുത്തേ..”; കുതിരവട്ടം പപ്പുവിന്റെ ഓർമകൾക്ക് 24 വയസ്

ഇതിൽ ആദ്യമെത്തിയ പ്രേമലു 50 കോടി ക്ലബില്‍ കടന്നപ്പോള്‍ വൈകാതെ തന്നെ മമ്മൂട്ടി ചിത്രം ഭ്രമയുഗവും 50 കോടി ക്ലബ്ബില്‍ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇരു ചിത്രങ്ങൾക്കും ഗംഭീര അഭിപ്രായങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് മുംബൈയിലെ കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയിരിക്കയാണ്.

Also Read: വലയെറിഞ്ഞത് കായലിലല്ല, മലയാളികളുടെ മനസ്സിൽ… അനശ്വര ഗാന രചയിതാവ് പി ഭാസ്കരൻ്റെ ഓർമയ്ക്ക് ഇന്ന് 17 വയസ്

നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആണെങ്കിൽ ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഭ്രമയുഗം കാണാൻ ഇതര ഭാഷക്കാരും എത്തുന്നുവെന്നതാണ് മറ്റൊരു കൗതുകം. ബോളിവുഡ് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പിടിച്ചു നിൽക്കാൻ പാട് പെടുമ്പോൾ മലയാള സിനിമയെ അക്ഷരാർഥത്തിൽ ആഘോഷമാക്കുകയാണ് മഹാനഗരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News