ട്രെയിനില്‍ കളിത്തോക്കുമായെത്തി ഭീഷണി ; ചെന്നൈയില്‍ 4 മലയാളി യുവാക്കൾ അറസ്റ്റിൽ

കളിത്തോക്കുകളുമായി ട്രെയിനിൽ കയറി ഭീഷണി മുഴക്കിയ 4 മലയാളി യുവാക്കൾ തമിഴ്‌നാട്ടിൽ അറസ്റ്റിൽ. മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്‌ദുൽ റസീക് (24), പാലക്കാട്‌ സ്വദേശി ജപൽ ഷാ (18), കാസർകോട് സ്വദേശി മുഹമ്മദ്‌ (20) എന്നിവരാണ് അറസ്റ്റിലായത്.

ALSO READ: ‘വിവാദഫൈനൽ’ ഓർമകളുടെ കനലടങ്ങാതെ കിവീസ് ഇറങ്ങുന്നു; ഇത്തവണ പകരം വീട്ടുമോ?

പാലക്കാട് – തിരുച്ചെണ്ടുർ പാസഞ്ചർ ട്രെയിനിലാണ് സംഭവം. കൊടൈക്കനാൽ റോഡ് സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോ‍ഴാണ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. കളിത്തോക്കിൽ ബുള്ളറ്റ് നിറയ്‌ക്കുന്നത് പോലെ കാണിക്കുകയായിരുന്നു പ്രതികള്‍. ഇതുകണ്ട യാത്രക്കാർ ഭയപ്പെട്ട്‌ കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News