അങ്കമാലിയില്‍ കിടപ്പുമുറിയ്ക്ക് തീപിടിച്ച് നാലംഗ കുടുംബം വെന്തുമരിച്ച സംഭവം; ആത്മഹത്യയെന്ന്‌ സൂചന

അങ്കമാലിയില്‍ കിടപ്പുമുറിയ്ക്ക് തീപിടിച്ച് നാലംഗ കുടുംബം വെന്തുമരിച്ച സംഭവം ആത്മഹത്യയെന്ന് സൂചന. തീപിടിത്തമുണ്ടായ മുറിയില്‍ പെട്രോള്‍ കാന്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഗൃഹനാഥന്‍ ബിനീഷ് പെട്രോള്‍ വാങ്ങിവരുന്നതിന്‍റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. രാസപരിശോധനാഫലം ലഭിച്ച ശേഷം മാത്രമെ ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കാനാവൂയെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം എട്ടിനായിരുന്നു അങ്കമാലി അയ്യമ്പിള്ളി വീട്ടില്‍ ബിനീഷ് കുര്യനും ഭാര്യയും രണ്ട് മക്കളും കിടപ്പുമുറിയ്ക്ക് തീപിടിച്ച് വെന്തുമരിച്ചത്.

Also Read: ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണം; യൂത്ത് കോൺഗ്രസ് നേതാവുൾപ്പെടെ 8 പേർ പൊലീസ് കസ്റ്റഡിയിൽ

ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപിടിത്തത്തിനു കാരണമായതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ വീടിന്‍റെ ഒരു പ്രത്യേക ഭാഗത്തുമാത്രം തീപിടിത്തമുണ്ടായതെങ്ങനെയെന്നത് പൊലീസില്‍ സംശയങ്ങളുണ്ടാക്കിയിരുന്നു. സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധനയും നടത്തിയിരുന്നു. വിശദമായ അന്വേഷണത്തിലാണ് സംഭവം ആത്മഹത്യയാണെന്നതിനുള്ള ചില തെളിവുകള്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്. തീപിടിത്തമുണ്ടായ മുറിയില്‍ പെട്രോള്‍ കാന്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. കൂടാതെ ബിനീഷ് പെട്രോള്‍ വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

Also Read: വാഹനാപകടത്തിൽ അമ്മയുടെ കയ്യിൽ നിന്ന് തെറിച്ചുവീണ് 5 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സംഭവം ആലപ്പുഴ മണ്ണഞ്ചേരിയിൽ

അങ്കമാലിയില്‍ വ്യാപാരിയായിരുന്ന ബിനീഷിന് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ രാസപരിശോധനാഫലം ലഭിച്ച ശേഷം മാത്രമെ സംഭവം ആത്മഹത്യയാണെന്ന് ഉറപ്പിക്കാനാകൂയെന്ന് പൊലീസ് പറഞ്ഞു. ജൂണ്‍ 8 ന് പുലര്‍ച്ചെയാണ് അങ്കമാലി പാറക്കുളത്ത് താമസിച്ചിരുന്ന ബിനീഷ്, ഭാര്യ അനുമോള്‍ മാത്യു, മക്കളായ ജൊവാന, ജെസ് വിന്‍ എന്നിവര്‍ തീപിടിത്തത്തില്‍ വെന്തുമരിച്ചത്. താഴത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന ചിന്നമ്മയാണ് മുകളിലെ മുറിയില്‍ തീയാളുന്നത് കണ്ട് അയല്‍വാസികളെ വിവരമറിയിച്ചത്. നാട്ടുകാരും ഫയര്‍ഫോഴുമെത്തി തീയണച്ചപ്പോഴേക്കും നാലുപേരും വെന്തുമരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News