പ്രതിഷ്ഠാ ചടങ്ങ്: അയോധ്യ കേസ് വിധി പറഞ്ഞ ഭരണഘടന ബെഞ്ചിലെ അംഗങ്ങളായ നാല് പേര്‍ പങ്കെടുക്കില്ല

പ്രതിഷ്ഠാ ദിനത്തില്‍ അയോധ്യ കേസ് വിധി പറഞ്ഞ ഭരണഘടന ബെഞ്ചിലെ അംഗങ്ങളായ നാല് പേര്‍ പങ്കെടുക്കില്ല. ജസ്റ്റിസ് അശോക് ഭൂഷണ്‍ ചടങ്ങില്‍ പങ്കെടുക്കും. 2019 ല്‍ വിധി പുറപ്പെടുവിച്ച ബെഞ്ചിലെ നിലവിലെ ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിനെ കൂടാതെ മുന്‍ ചീഫ് ജസ്റ്റിസ്മാരായ രഞ്ജന്‍ ഗൊഗോയ്, എസ് എ ബോബ്ഡെ, മുന്‍ ജഡ്ജി എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ പങ്കെടുക്കില്ല.

Also Read: അയോധ്യ പ്രതിഷ്ഠ ചടങ്ങ്; ഹിമാചൽപ്രദേശ് നാളെ അവധി പ്രഖ്യാപിച്ചു

ക്ഷണിക്കപ്പെട്ടവരില്‍ മുന്‍ ചീഫ് ജസ്റ്റിസുമാര്‍, ജഡ്ജിമാര്‍, ഉന്നത അഭിഭാഷകര്‍ എന്നിവരുള്‍പ്പെടെ 50-ലധികം നിയമജ്ഞരും. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

അതേസമയം, അയോധ്യ ക്ഷേത്ര പ്രതിഷ്ഠ കഴിയുന്നതുവരെ ദില്ലി എയിംസിലെ ഒ. പി വിഭാഗം അടച്ചിടാനുള്ള തീരുമാനം കേന്ദ്രസർക്കാർ തിരുത്തി. എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അവധി പിൻവലിച്ചിട്ടില്ല. ഗുജറാത്ത്‌ വംശീയ ഹത്യ കേസിലെ പ്രതികൾക്ക് പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം നൽകിയിട്ടുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News