മലപ്പുറത്ത് കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവം, കുഞ്ഞിന് ജനിതക രോഗം കണ്ടതിന്‍റെ മനോവിഷമം മൂലമെന്ന് സംശയം

മലപ്പുറം മുണ്ടുപറമ്പിൽ 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവിത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടു കുന്നുമ്മൽ സബീഷ് (37) , ഭര്യ ഷീന (38 ), മക്കളായ ഹരിഗോവിന്ദ് (6 ), ശ്രീവർദ്ധൻ (രണ്ടര ), എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടികൾക്ക് വിഷം നൽകിയ ശേഷം മതാപിതാക്കൾ തൂങ്ങി മരിച്ചതാണെന്ന സംശയമാണ് പൊലീസിനുള്ളത്. സബീഷിന്‍റെയും ഭാര്യ ഷീനയുടെയും മൃതദേഹങ്ങൾ മുകൾ നിലയിലെ വ്യത്യസ്ത മുറികളിലായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങൾ താഴത്തെ മുറിയിൽ ഒരാൾ കട്ടിലിലും ഒരാൾ നിലത്തുമായിരുന്നു.
ഇരുവരെയും ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്. സബീഷും ഷീനയും ധനകാര്യ സ്ഥാപനങ്ങളിൽ മാനേജർമാരായി ജോലി ചെയ്തു വരികയായിരുന്നു. കുഞ്ഞിന് ജനിതക രോഗം കണ്ടതിന്‍റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. സംഭവത്തിൽ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News