ഭാരതപ്പുഴ അപകടം; മരണം നാലായി

THRISSUR

തൃശ്ശൂർ ചെറുതുരുത്തിയിൽ ഒഴുക്കിൽപെട്ട ഒരു കുടുംബത്തിലെ നാല് പേരും മരിച്ചു.ചെറുതുരുത്തി സ്വദേശി കബീർ, ഭാര്യ ഷാഹിന, മക്കളായ സറ,ഫുവാത്ത് എന്നിവരാണ് മരിച്ചത്.ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

അതേസമയം മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിൽ ആക്കാൻ യു ആർ പ്രദീപ് എംഎൽഎ ഇടപെട്ടിട്ടുണ്ട്.കളക്ടറുമായി കൂടിയാലോചിച്ച് ഇന്ന് തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.

നാലുപേരുടെയും ഇൻക്വസ്റ്റ് ഇന്ന് തന്നെ ചേലക്കര ജീവോദയ ആശുപത്രിയിൽ നടത്തുംനാളെ രാവിലെ തൃശൂർ മെഡിക്കൽ കോളേജിൽ ആയിരിക്കും പോസ്റ്റ്മോർട്ടം നടത്തുക. പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.

ENGLISH NEWS SUMMARY: Four members of a family were killed in the flood in Thrissur Cheruthuruthi. Kabir, his wife Shahina and their children Sara and Fuwat from Cheruthuruthi died. The accident happened when they went down to bathe in Bharatapuzha.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News