ക്ലാസ്സ് മുറിയിൽ വെച്ച് പൂച്ചക്കൊരു പേരിടൽ ചടങ്ങ്; വൈറൽ വീഡിയോ കണ്ടത് 44 ലക്ഷം പേർ

ക്ലാസ് മുറിയിൽ സ്ഥിരമായെത്തുന്ന ഒരഥിതി, ഒരു പൂച്ച. ആ പൂച്ചക്ക് പേരിടൽ ചടങ്ങ് നടക്കുകയാണ് ലാസ്റ്റ് ബെഞ്ചിൽ. രസകരമായ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ലോകം. ടീച്ചർ ക്ലാസ്സ് എടുക്കുന്നതിനിടെയാണ് അവസാന വർഷ വിദ്യാർത്ഥികളിൽ ചിലർ ഈ പേരിടൽ ചടങ്ങ് നടത്തുന്നത്. ‘ഹണി റോസ്’ എന്ന മൂന്ന് തവണ പൂച്ചയുടെ ചെവിയിൽ പേരുവിളിച്ചാണ് പേരിടൽ ചടങ്ങ് പൂർത്തിയാക്കുന്നത്.

Also Read: ആലുവയിൽ 75കാരനെ വീട്ടിൽ കയറി തലക്കടിച്ച് കൊല്ലാൻ ശ്രമം, ഛത്തീസ്ഗഢ് സ്വദേശി പിടിയിൽ

റയോഡ്സ് എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ നിന്നാണ് വിഡിയോ പുറത്തുവന്നത്. രസകരമായ ഈ വൈറൽ വീഡിയോ 40 ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടിട്ടുള്ളത്. ക്ലാസ്സിലെ മറ്റു കുട്ടികൾ പൂച്ചയെ കളിപ്പിക്കുന്നതും, കൊഞ്ചിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം. വിദ്യാർത്ഥികൾ അധ്യാപികയുടെ ക്ലാസ് ശ്രദ്ധിക്കുമ്പോൾ ഡെസ്കിൽ അനങ്ങാതെ കിടക്കുന്ന പൂച്ചയെ കാണാം. ഇതിനിടയിൽ കൂട്ടത്തിലൊരാൾ പൂച്ചയുടെ കയ്യിൽ പേന കൊടുത്ത് എഴുതിക്കാനും ശ്രമിക്കുന്നുണ്ട്.

Also Read: സഭ്യമല്ലാത്ത രീതിയിൽ പ്രചരിക്കുന്ന ചിത്രം തന്റേതല്ല, കുറിപ്പുമായി ബാലതാരം മീനാക്ഷി

‘ചെറിയ കാര്യങ്ങളിൽ വലിയ സന്തോഷം നേടാൻ കഴിയും എന്ന് തോന്നിപ്പിക്കുന്ന വീഡിയോ’ എന്നാണു ഈ വീഡിയോയെക്കുറിച്ച് നിരവധി കമന്റുകൾ കുറിക്കുന്നു. ബാക്ക് ബെഞ്ചേഴ്‌സ് എവിടെയാണെങ്കിലും അടിപൊളിയാണെന്ന കമന്റുകളുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News