കുര്‍ക്കുറെയും ബിസ്‌കറ്റും മോഷ്ടിച്ചെന്നാരോപണം; നാല് കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു

പലചരക്ക് കടയില്‍ നിന്ന് കുര്‍ക്കുറെയും ബിസ്‌കറ്റും മോഷ്ടിച്ചെന്നാരോപിച്ച് നാല് കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ബിഹാറിലെ ബെഗുസരായ് ജില്ലയിലാണ് ഒക്ടോബര്‍ 28 പലചരക്ക് കടയില്‍ നിന്ന് കുര്‍ക്കുറെയും ബിസ്‌കറ്റും മോഷ്ടിച്ചെന്നാരോപിച്ച് കുട്ടികളെ മര്‍ദിച്ചത്. നാല് കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Also Read : ആൾദൈവം ചമഞ്ഞ് തട്ടിപ്പ്; സന്തോഷ് മാധവന്റെ ഭൂമി സർക്കാർ ഏറ്റെടുത്തു

ആണ്‍കുട്ടികള്‍ കടയില്‍ നിന്ന് ബിസ്‌കറ്റും കുര്‍ക്കുറെയും മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കടയുടമ ഇവരെ പിടികൂടുകയായിരുന്നുവെന്ന് എസ്പി യോഗേന്ദ്ര കുമാര്‍ പറഞ്ഞു എന്നാല്‍ കുട്ടികളെ കെട്ടിയിട്ട് മര്‍ദിച്ച നടപടി തീര്‍ത്തും തെറ്റായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read : ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസ്; എം എല്‍ എ എകെഎം അഷ്‌റഫിന് ഒരു വര്‍ഷം തടവ് ശിക്ഷ

കുട്ടികളുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ആരും പരാതി നല്‍കിയിട്ടില്ല. കുടുംബാംഗങ്ങളുമായി വീണ്ടും ബന്ധപ്പെടാനും അവരുടെ മൊഴി രേഖപ്പെടുത്താനും ശ്രമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ കട ഉടമക്കെതിരെ പൊലീസ് കേസ് എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News