തൃശൂരില്‍ പത്മജക്ക് പിന്നാലെ നാല് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയില്‍

തൃശൂരില്‍ പത്മജ വേണുഗോപാലിന് പിന്നാലെ നാല് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയില്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എം എം കൃഷ്ണനുണ്ണി ഉള്‍പ്പെടെയുള്ള നേതാക്കളാണ് പാര്‍ട്ടി മാറിയത്. എം എം കൃഷ്ണനുണ്ണി, കെ ജി അരവിന്ദാക്ഷന്‍, വി എ രവീന്ദ്രന്‍, സി എ സജീവ് എന്നിവരാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയത്.

ALSO READ: ‘വിധിയുടെയും പടച്ചോൻ്റെയും നടുവിലൂടെയുള്ള നജീബിൻ്റെ യാത്ര രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ’, കുറിപ്പ് പങ്കുവെച്ച് ജയസൂര്യ

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടും അഖില കേരള എഴുത്തച്ഛന്‍ സമാജം മുന്‍ അധ്യക്ഷനുമായ അഡ്വ. എം.എ.കൃഷ്ണനുണ്ണി, കെപിസിസി വിചാര്‍ വിഭാഗ് ഭാരവാഹിയും കോണ്‍ഗ്രസ് ചേര്‍പ്പ് മണ്ഡലം സെക്രട്ടറിയുമായ സി.എന്‍. സജീവൻ, ജില്ലാ സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ കെ.ജി. അരവിന്ദാക്ഷന്‍, പ്രിയദര്‍ശിനി പബ്‌ളിക്കേഷന്‍ സൊസൈറ്റി ജില്ലാ ജോയിന്റ് സെക്രട്ടറിയും എഴുത്തഛന്‍ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വി.എ. രവീന്ദ്രന്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ജില്ലാ കമ്മറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മുന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് കോൺഗ്രസ് നേതാക്കൾക്ക് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News