കുവൈറ്റ് തീപിടിത്തം; മരിച്ച നാല് മലയാളികളെ കൂടി തിരിച്ചറിഞ്ഞു

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച നാല് മലയാളികളെ കൂടി തിരിച്ചറിഞ്ഞു. കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു 48) മരിച്ചു. പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ് ,കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗീസ് (56)  പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് വള്ളിക്കോട്  പഞ്ചായത്തിലെ മുരളീധരൻ നായർ പി വി എന്നിവരാണ് മരിച്ചത്.

ALSO READ: കുവൈറ്റിലെ തീപിടിത്തം; അനുശോചനമറിയിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ
ഇതോടെ കുവൈറ്റിൽ മരിച്ച മലയാളികളിൽ 8 പേരെ കൂടി തിരിച്ചറിഞ്ഞു. പാമ്പാടി സ്വദേശി സ്റ്റീഫൻ എബ്രഹാം സാബു (29) കാസർഗോഡ്ചെർക്കള സ്വദേശി രഞ്ജിത് , കൊല്ലം സ്വദേശി ഷെമീർ, പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ALSO READ: കുവൈറ്റ് തീപിടിത്തം; അനുശോചനം രേഖപ്പെടുത്തി നോര്‍ക്ക റൂട്ട്സ്, ഹെല്‍പ്പ് ഡ‍െസ്ക് ആരംഭിച്ചു

അതേസമയം കുവൈറ്റ് തീപിടിത്തത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ദൗർഭാഗ്യകരമായ സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായും ചിലർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഇന്ത്യൻ എംബസിക്ക് നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News