വർക്കലയിൽ മൽസ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ കേസിൽ നാലു പേർ പൊലീസ് കസ്റ്റഡിയിൽ

മൽസ്യത്തൊഴിലാളികളായ യുവാക്കളെ വർക്കലയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ പൊലീസ് പിടിയിൽ. ഇന്നലെ വൈകീട്ട് 6.30 നായിരുന്നു സംഭവം.   താഴെവെട്ടൂർ സ്വദേശികളായ ജഹാസ്, ജവാദ്, യൂസഫ്, നാസിമുദ്ദീൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അരിവാളം ബീച്ചിന് സമീപത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണ് വര്‍ക്കല പൊലീസ് ഇവരെ പിടികൂടിയത്. വെട്ടൂർ സ്വദേശികളും മൽസ്യത്തൊഴിലാളികളുമായ നൗഷാദ് (45), അൽ അമീൻ (31), ഷംനാദ് ( 49) എന്നിവർക്കാണ് വെട്ടേറ്റിരുന്നത്.

ALSO READ: രാജ്യത്തെ ജയിലുകളിൽ ജാതി വിവേചനം പാടില്ല; ജാതി അടിസ്ഥാനത്തിൽ ജോലി അനുവദിക്കുന്നത് തടയാൻ ജയിൽ മാനുവലുകൾ മൂന്ന് മാസത്തിനകം: സുപ്രീം കോടതി

കടൽത്തീരത്ത് നിന്ന് ജംക്ഷനിൽ എത്തിയ ഇവരെ അഞ്ചം​ഗ സംഘമാണ് ആക്രമിച്ചത്. ആക്രമണത്തിൽ നിലത്ത് വീണ മൂന്ന് പേരേയും സംഘം വാൾ ഉപയോ​ഗിച്ച് വെട്ടിയും മർദ്ദിച്ചും  അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. സംഭവം അറിഞ്ഞ് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു. ഇരു കൂട്ടരും തമ്മിൽ രാവിലെ നിസ്സാര കാര്യത്തെ ചൊല്ലി വാക്കുതർക്കമുണ്ടായിരുന്നതായും തുടർന്ന് അസഭ്യം വിളിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. അതേസമയം, പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും സംഘത്തെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News