ഉത്സവത്തിനിടയിലെ കത്തിക്കുത്തിൽ രണ്ടു പേർ മരിച്ച സംഭവം; നാല് പേര്‍കൂടി പിടിയിൽ

ARREST

ഇരിങ്ങാലക്കുട മൂര്‍ക്കനാട് ഉത്സവത്തിനിടയിൽ കത്തിക്കുത്തിനെ തുടര്‍ന്ന് രണ്ടു പേർ മരിച്ച സംഭവത്തില്‍ നാല് പേര്‍കൂടി പിടിയിലായി. മൂര്‍ക്കനാട് സ്വദേശികളായ മനു, ശരണ്‍, കരുവന്നൂര്‍ ചെറിയപാലം സ്വദേശികളായ മുഹമ്മദ് റിഹാന്‍ , റിസ്വാന്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറ് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.

ALSO READ: കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റ സംഭവം; ഒരാൾ കസ്റ്റഡിയിൽ

ആനന്ദപുരം സ്വദേശി സന്തോഷ് , വെളുത്തൂര്‍ സ്വദേശി അക്ഷയ് എന്നിവരാണ് കത്തിക്കുത്തില്‍ മരിച്ചത്. മൂര്‍ക്കനാട് ക്ഷേത്ര ഉത്സവത്തിൻ്റെ ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് നടക്കുന്നതിനിടെ ബുധനാഴ്ച വൈകിട്ട് ആലുംപറമ്പിൽ വെച്ചാണ് സംഘർഷമുണ്ടായത്. സംഘം ചേർന്ന് ചേരിതിരിഞ്ഞ് നടന്ന സംഘർഷത്തിൽ ആറോളം പേർക്ക് കുത്തേറ്റിരുന്നു. ഇതിൽ രണ്ട് പേരാണ് മരിച്ചത്. നാല് പേർ ഇപ്പോഴും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ALSO READ: മാനസിക ബുദ്ധിമുട്ടുകളാല്‍ വിഷമത്തിലാണ്, ദയാവധത്തിന് അനുമതി തേടി ഡച്ച് യുവതി; സംഭവം വിമർശനത്തിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News