സന്തോഷങ്ങളും ആഘോഷങ്ങളുമായി കൊണ്ടാടിയ കുടുംബം എത്ര പെട്ടാണ് വേദനയും കരച്ചിലുമായി മാറിയത്. അതും 15 ദിവസങ്ങളുടെ ഇടവേളയിൽ. നിരവധി സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കി വെച്ച് അവരും മരണത്തിലേക്ക് യാത്രയായി.
പത്തനംതിട്ടയിലെ അപകടവാർത്ത കേട്ട ഞെട്ടലോടു കൂടിയാണ് ഇന്ന് കേരളം ഉണർന്നത് . ഒരു കുടുംബത്തിലെ നാലു പേരാണ് മരണത്തിലേക്ക് ഒരുമിച്ച് യാത്രയായത്. വിവാഹം കഴിഞ്ഞ് ഹണി മൂണിന് പോയി തിരികെ മരണത്തിലേക്ക് മടങ്ങുകയായിരുന്നു അനുവും നിഖിലും. ഒപ്പം ഇവരെ വിമാനത്താവളത്തിൽ നിന്ന് കൂട്ടാൻ പോയ ഇരുവരുടേം അച്ഛന്മാരും.
പുതുമോടി ആഘോഷങ്ങൾ കഴിയുന്നതിനു മുന്നേയാണ് അനുവിന്റെയും നിഖിലിന്റെയും മരണം. 8 വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം കഴിഞ്ഞ് 15 ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോൾ മരണത്തിലേക്കും ഇരുവരും ഒന്നിച്ച് പോയി എന്നതും നാടിനെ ഒന്നാകെ വിഷമത്തിലാക്കി.
also read: പത്തനംതിട്ടയിൽ ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികൾ അടക്കം 4 പേർക്ക് ദാരുണാന്ത്യം
നവംബർ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം. ശേഷം മലേഷ്യയിൽ ഹണിമൂൺ ആഘോഷിച്ച ശേഷം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് നവദമ്പതികൾ അപകടത്തിൽപ്പെട്ടത്. ഒപ്പം ഇവരെ കൂട്ടാനായി പോയ അച്ഛന്മാരായ ഈപ്പനും ബിജുവും. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി തിരികെ വീട്ടിൽ വീട് എത്തുന്നതിന് 7 കിലോമീറ്റർ മുൻപ് മരണത്തിനു കീഴടങ്ങുകയായിരുന്നു നാലുപേരും. കാറിൽ ഇരുവരുടെയും വിവാഹ ക്ഷണക്കത്തുകൾ വരെ കണ്ടപ്പോൾ ഏവരുടെയും മനസ് ഒന്ന് വിങ്ങിയിരിക്കും .അനുവിന്റെയും നിഖിലിന്റെയും ഒരുമിച്ചുള്ള വിവാഹ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കാനഡയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്ന നിഖിൽ വിവാഹത്തിനായിട്ടാണ് നാട്ടിൽ എത്തിയത്.
ഒരുപക്ഷെ നിരവധി ആഗ്രഹങ്ങളുമായിട്ടാകും അവർ ഹണിമൂൺ കഴിഞ്ഞ് തിരികെ എത്തിയത്. തിരികെ വന്ന ശേഷം ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കാനും കുടുബത്തോടൊപ്പം , ക്രിസ്മസ് ന്യൂയെർ ആഘോഷിക്കാനുമെല്ലാം ഇവർക്കു മനസ്സിൽ കണ്ടിരിക്കാം. എല്ലാം ഒരു വാഹനാപകടത്തിൽ രൂപത്തിൽ തല്ലിക്കെടുത്തിയപ്പോൾ ഒരു കുടുംബം ഒന്നാകെ കണ്ണീരിലായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here