ഗുജറാത്തിലെ ഫ്‌ളൂറോ കെമിക്കല്‍സ് ലിമിറ്റഡെന്ന രാസവസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ നിന്നും വിഷപ്പുക ശ്വസിച്ച് നാലു ജീവനക്കാര്‍ മരിച്ചു. ബറൂച്ച് ജില്ലയലെ ദഹേജ ജില്ലയിലാണ് സംഭവം.
ഞായറാഴ്ച അതിരാവിലെയാണ് ഗ്യാസ് ഗ്യാസ് പോകുന്ന പൈപ്പ് ലൈനില്‍ ലീക്ക് ഉണ്ടായത്. നാലു പേരെയും പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ലെന്ന് ബറൂച്ച് എസ് പി മയൂര്‍ ചാവ്ട അറിയിച്ചു.
ഗ്യാസ് ലീക്കേജ് എങ്ങനെയുണ്ടായി എന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഐഎന്‍ഒഎക്‌സ് ഗ്രൂപ്പിന്റെ ഭാഗമായ ജിപിഎല്‍, റെഫ്രിജന്റ്‌സ്, ഫ്‌ളൂറോപോളിമേര്‍സ്, മറ്റ് ഫ്‌ളൂറോ കെമിക്കലുകള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന പ്രമുഖ രാസവസ്തു ഉത്പാദന കമ്പനിയാണ്.
Four died after gas leak at chemical plant in Gujarat Fluorochemicals Ltd, Dahej, Bharuch district.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here