സൗദിയിലെ അൽ ബാഹക്ക് സമീപം വാഹനാപകടം ; മരിച്ച നാലുപേരിൽ ഒരാൾ മലയാളി

Soudi Malayali Death

സൗദിയിലെ അൽ ബാഹക്ക് സമീപം വാഹനാപകടം, മലയാളി അടക്കം നാലുപേർ മരിച്ചു. കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ തോമസിന്റെ മകൻ ജോയൽ തോമസ് (28) ആണ് മരിച്ചത്. ഉത്തർ പ്രദേശ് സ്വദേശിയും മരിച്ചവരിലുണ്ട്. സുഡാൻ, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ച മറ്റു രണ്ടു പേർ. വാഹനം മറിഞ്ഞ് തീപ്പിടിച്ചു. അൽബാഹ- തായിഫ് റോഡിലാണ് അപകടമുണ്ടായത്.

Also Read; മണിപ്പൂരില്‍ ബിജെപിയിലേക്ക് കൂറുമാറിയ മുന്‍ എംഎല്‍എയുടെ വീടിനു നേരെ ബോംബേറ്; ഭാര്യ കൊല്ലപ്പെട്ടു

ഇവന്റ് മാനേജ് സ്ഥാപനത്തിലെ ജോലിക്കാരാണ് മരിച്ചവർ. പ്രോഗ്രാം കഴിഞ്ഞ് സാമഗ്രികളുമായി മടങ്ങി വരുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് കത്തുകയായിരുന്നു. മൃതശരീരങ്ങൾ അൽബഹാർ ആശുപത്രി മോർച്ചറിയിൽ. മരിച്ച ജോയൽ തോമസിന്റെ മാതാവ് : മോളി, സഹോദരൻ : ജോജി.

Also Read; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിക്കുന്ന പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പണം തട്ടിയെന്ന് പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News