ബിഹാറില്‍ ദുര്‍ഗാപൂജ നടക്കുന്നതിനിടെ പന്തലിനു നേരെ വെടിവെയ്പ്; 4 പേര്‍ക്ക് പരിക്കേറ്റു

ബീഹാറിലെ അറായില്‍ ദുര്‍ഗാപൂജ പന്തലിനു നേരെയുണ്ടായ വെടിവയ്പ്പില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പൂജ നടക്കുന്നതിനിടെ രണ്ട് മോട്ടോര്‍ സൈക്കിളുകളിലായെത്തിയ സംഘം ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ശേഷം രക്ഷപ്പെടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ അര്‍മാന്‍ അന്‍സാരി (19), സുനില്‍ കുമാര്‍ യാദവ് (26), റോഷന്‍ കുമാര്‍ (25), സിപാഹി കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ALSO READ: പൊലീസുമായി ഏറ്റുമുട്ടല്‍, യുപിയില്‍ 48 കേസുകളില്‍ പ്രതിയായ യുവാവ് കൊല്ലപ്പെട്ടു

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ട് ബുള്ളറ്റ് കേസിങ്ങുകള്‍ പൊലീസ് കണ്ടെടുത്തു. പരിക്കേറ്റവരെ വിദഗ്ധ ചികില്‍സയ്ക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെയ്പ്പിനെ തുടര്‍ന്ന് അടിവയറ്റിന് പരിക്കേറ്റ രണ്ടുപേരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration