പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ചു; നാല് പേർക്ക് പരിക്ക്

പാലക്കാട് കുളപ്പുള്ളി പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചു നാലുപേർക്ക് പരിക്കേറ്റു. ലക്കിടി കിൻഫ്ര പാർക്കിനുസമീപമാണ്‌ അപകടമുണ്ടായത്. അപകടത്തിൽ കണ്ണിയംപുറം സ്വദേശികളായ ദീപക്, ജനേഷ്, അനന്തു, ഒറ്റപ്പാലം സ്വദേശി അജയ് എന്നിവർക്ക് പരിക്കേറ്റു. ഇതിൽ ദീപക്കിന്റെ പരിക്ക് ഗുരുതരമാണ്.

Also Read; മന്ത്രവാദത്തിന്റെ മറവിൽ 13 കാരിയെ പീഡിപ്പിച്ചു; തൃശ്ശൂരിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ഒറ്റപ്പാലത്തുനിന്ന് പത്തിരിപ്പാല ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. മുൻവശത്തുണ്ടായിരുന്ന ഇയാളെ വാഹനം വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ പുറത്തെടുത്തത്. പരിക്കേറ്റവരെ കണ്ണിയംപുറത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.

Also Read; ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; 9 ജില്ലകളിൽ യെല്ലോ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News