മെയിൻ ലൈൻ എടുക്കുന്നതിനുപകരം ലൂപ്പ് ലൈനിലേക്ക് മാറി, ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചു; കവരപ്പേട്ട അപകടത്തിൽ 4 പേർ ഗുരുതര നിലയിലെന്ന റിപ്പോർട്ട്

kavarappettai train accident

ചെന്നൈ തിരുവള്ളൂർ കവരപ്പേട്ടയിൽ മൈസൂരു-ദർഭംഗ ബാഗ്മതി എക്സ്പ്രസ് തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ നാലു പേരുടെ നില ​ഗുരുതരമെന്ന് റിപ്പോർട്ട്. ഇന്നലെയുണ്ടായ അപകടത്തിൽ 19 പേർക്കായിരുന്നു പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടമുണ്ടായത്. വണ്ടി അതിവേഗത്തിൽ വരികയായിരുന്നതിനാൽ ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ മൂന്നു കോച്ചുകൾക്ക് തീപിടിക്കുകയും 12 കോച്ചുകൾ പാളം തെറ്റുകയും ചെയ്തു.

Also Read; ഗവർണർ ബിജെപിയുടെ ചട്ടുകം; രാജ്ഭവൻ ആർഎസ്എസ് കേന്ദ്രമായി: എ കെ ബാലൻ

1,360 യാത്രക്കാരാണ് അപകടസമയത്ത് ട്രെയിനിലുണ്ടായിരുന്നതെന്ന് തിരുവള്ളൂർ ജില്ലാ കളക്ടർ ഡോ. ടി പ്രഭുശങ്കർ പറഞ്ഞു. പരിക്കേറ്റവരെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെന്നും ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രെയിൻ മെയിൻ ലൈൻ എടുക്കുന്നതിനുപകരം ലൂപ്പ് ലൈനിലേക്ക് മാറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read; റംബൂട്ടാന്‍ കുരു തൊണ്ടയില്‍ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; തൊണ്ടയില്‍ വസ്തു കുടുങ്ങിയാല്‍ ചെയ്യേണ്ടതെന്ത്?

കവരപ്പേട്ടയിൽ ട്രെയിന് സ്റ്റോപ്പ് ഇല്ലായിരുന്നു. ചെന്നൈയിൽനിന്ന് പുറപ്പെട്ടതിന് ശേഷം ലോക്കോ പൈലറ്റ് സിഗ്നലുകൾ കൃത്യമായി തന്നെ പിന്തുടർന്നിരുന്നു. എന്നാൽ, കവരപ്പേട്ടയിൽവെച്ച് മെയിൻ ലൈൻ എടുക്കുന്നതിനുപകരം, ട്രെയിൻ തെറ്റായി ലൂപ്പ് ലൈനിലേക്ക് മാറിയതും ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിങ് വ്യക്തമാക്കി. അപകടത്തെക്കുറിച്ച് റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News