പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കുന്തിപ്പുഴ പാലത്തിന് സമീപം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.
ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അപകടം സംഭവിച്ചത്. മണ്ണാർക്കാട് മണലടി സ്വദേശി നജീബ് ( 42) മക്കളായ നിഹാൽ (14) മിൻഹ (13)മലപ്പുറം സ്വദേശിനിയായ റിൻഫ(19) എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്.
നജീബ് സഞ്ചരിച്ച ബൈക്കിനു പുറകിൽ കാർ ഇടിക്കുകയായിരുന്നു. വാഹനം നിർത്തിയതോടെ പുറകിൽ വന്ന കാർ മുൻപിൽ ഉണ്ടായിരുന്ന കാറിൽ കൂട്ടിമുട്ടുകയും ആയിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
Also Read: കൊല്ലം സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് തീ പിടിച്ചു
News Summary: Four people were injured in a collision between vehicles near the Kuntipuzha Bridge on the Palakkad Kozhikode National Highway. No one’s injuries are serious.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here