മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു

മലപ്പുറം തിരൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. നാലുപേരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read: മലപ്പുറത്ത് കഞ്ചാവുമായെത്തിയ രണ്ടുപേര്‍ പൊലിസ് പിടിയില്‍

തിരുന്നാവായയിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം പാര്‍സല്‍ വാങ്ങിയിറങ്ങിയ മാവുംകുന്നത്ത് അനീഷിനാണ് ആദ്യം കടിയേറ്റത്. കാരത്തൂരില്‍ വീട്ടമ്മയായ ആയിഷയ്ക്കും സൈതാലിയ്ക്കും കടിയേറ്റു. കാരത്തൂര്‍ അങ്ങാടിയില്‍വെച്ചായിരുന്നു നായയുടെ ആക്രമണം. കോലൂപ്പാടം അരങ്കത്ത് മുഹമ്മദ് ബാവയ്ക്കും തെരുവുനായയുടെ കടിയേറ്റു. പ്രദേശത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്. രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ക്കുനേരേ പാഞ്ഞടുക്കുന്നതും പതിവാണ്.

പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ല. ഇരു ചക്ര വാഹനങ്ങളില്‍ സഞ്ചരിയ്ക്കുന്നവരാണ് കൂടുതല്‍ പ്രയാസമനുഭവിയ്ക്കുന്നത്. സ്‌കൂളുകളിലേക്കും മദ്രസകളിലേക്കും പോകുന്ന കുട്ടികളും പേടിയോടെയാണ് പുറത്തിറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News