തൃശൂര്‍ ചാവക്കാട് ആനകള്‍ ഇടഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു. ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്ന് വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. ആനപ്പുറത്തിരുന്ന വടക്കഞ്ചേരി സ്വദേശികളായ അഭിഷേക്, കൃഷ്ണപ്രസാദ്, അജില്‍, അഴിക്കോട് സ്വദേശി ശ്രീജിത്ത്, എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ALSO READ ;ആലപ്പുഴയില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവും മരിച്ചു
മറ്റൊരാന ഇടഞ്ഞ ശേഷം ഓടിയെത്തി യുവാക്കള്‍ ഇരുന്ന ആനയെ കുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കുത്തേറ്റ ആന ഓടുന്നതിനിടയില്‍ നാലു പേര്‍ക്കും താഴെ വീണ് പരിക്കേല്‍ക്കുകയായിരുന്നു. ആനയെ പിന്നീട് പാപ്പാന്‍മാര്‍ ചേര്‍ന്ന് ചങ്ങലയില്‍ തളച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here