ബിരിയാണി കഴിച്ചിട്ട് പണം നല്‍കിയില്ല, ഹോട്ടലില്‍ അക്രമം നടത്തിയ 4 പേര്‍ അറസ്റ്റില്‍

ഹോട്ടലിലെത്തി അക്രമം കാണിച്ച 4 പേര്‍ പിടിയില്‍. ബിരിയാണി കഴിച്ചിട്ട് പണം നല്‍കാതിരിക്കുകയും ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്ത സംഭവത്തിലാണ് പ്രതികള്‍ അറസ്റ്റിലയിരിക്കുന്നത്. മധ്യപ്രദേശിലെ ഷഹ്ദോലിലെ ‘റാസ ഹൈദരാബാദി’ ഹോട്ടല്‍ ജീവനക്കാരനായ പ്രകാശ് രാജിനെ മര്‍ദിച്ച കേസിലെ പ്രതികളാണ് പിടിയിലായിരിക്കുന്നത്. അങ്കിത്, അനുരാഗ്, ബാബു, യാഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹോട്ടലിലെത്തിയ പ്രതികള്‍ ബിരിയാണിയാണ് കഴിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ഹോട്ടല്‍ ജീവനക്കാരനായ പ്രകാശ് രാജ് ഇവര്‍ക്ക് ബില്‍ നല്‍കി. എന്നാല്‍ പണം നല്‍കാന്‍ കഴിയില്ല എന്ന് പ്രതികള്‍ മറുപടി നല്‍കി. പണം അടയ്ക്കണമെന്ന് പ്രകാശ് രാജ് ആവര്‍ത്തിച്ചതോടെ നാലംഗസംഘം യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. വടിയും കസേരയും ഉപയോഗിച്ചായിരുന്നു ക്രൂരമര്‍ദ്ദനം. പ്രതികള്‍ നടത്തിയ കയ്യേറ്റത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ആക്രമണത്തിന് പിന്നാലെ പ്രതികളായ നാലുപേരും സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. മര്‍ദ്ദനമേറ്റ പ്രകാശ് രാജ് പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News