ജയ്പൂര്‍- മുംബൈ എക്‌സ്പ്രസില്‍ വെടിവെയ്പ്; നാല് മരണം

ജയ്പൂര്‍- മുംബൈ എക്‌സ്പ്രസിലുണ്ടായ വെടിവെയ്പില്‍ നാല് മരണം. ആര്‍പിഎഫ് ഉദ്യോഗസ്ഥനും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

also read- രണ്ടാഴ്ച മുന്‍പ് വിവാഹപ്പന്തല്‍ കെട്ടിയ മണ്ണില്‍ മരണപ്പന്തല്‍; ഒരുമിച്ച് യാത്രയായി സിദ്ധിഖും നൗഫിയയും

ആര്‍പിഎഫ് കോണ്‍സ്റ്റബിളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ട്രെയിന്‍ പാല്‍ഗര്‍ സ്റ്റേഷന്‍ പിന്നിട്ടതിന് പിന്നാലെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തുകയായിരുന്നു.

also read- പാലക്കാട് വാഹനാപകടത്തില്‍ ഒരു മരണം

ആര്‍പിഎഫ് എഎസ്‌ഐക്കും മൂന്ന് യാത്രക്കാര്‍ക്കുമാണ് വെടിയറ്റത്. ട്രെയിന്‍ ദഹീസര്‍ സ്റ്റേഷന് സമീപമെത്തിയപ്പോള്‍ വെടിയേറ്റ ഉദ്യോഗസ്ഥനും മൂന്ന് യാത്രക്കാരും ട്രെയിനില്‍ നിന്ന് ചാടി. സംഭവത്തില്‍ വെടിയുതിര്‍ത്ത ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് തോക്കും പിടിച്ചെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News